തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്രം; നിരസിച്ച് കണ്ണന്‍ ഗോപിനാഥന്‍

തിരുവനന്തപുരം: സര്‍വീസിലേക്ക് തിരികെ പ്രവേശിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം തള്ളി കണ്ണന്‍ ഗോപിനാഥന്‍. രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ കണ്ണന്‍ ഗോപിനാഥന് കേന്ദ്രം നിര്‍ദേശം നല്‍കിയത്.

എന്നാല്‍ പ്രതിരോധ നടപടികളുടെ ഭാഗമാകുമെന്നും ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ അറിയിച്ചു.സര്‍ക്കാര്‍ ഉത്തരവ് കൂടി പങ്കുവച്ചാണ് കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്.

സര്‍വീസില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കണ്ണന്‍ കണ്ണന്‍ രാജിസമര്‍പ്പിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രാജി പരിഗണിച്ചിരുന്നില്ല. തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ നേരത്തേയും കണ്ണന്‍ ഗോപിനാഥന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അദ്ദേഹം അതിന് വിസമ്മതിക്കുകയായിരുന്നു.

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Top