central and state government robbing people ak antony

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.

അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് 90 രൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണം. ഒറ്റയടിക്ക് ഇത്രയധികം തുക വര്‍ധിപ്പിച്ചാല്‍ അടുക്കളയില്‍ തീ പുകയില്ലെന്നും ആളുകള്‍ എങ്ങനെ സിലിണ്ടര്‍ വാങ്ങുമെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ അരിവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ വില നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും എ.കെ.ആന്റണി കുറ്റപ്പെടുത്തി.

Top