മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടു ; സ്വപ്ന

കേന്ദ്ര ഏജൻസികളെ പ്രതിരോധത്തിലാക്കി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്ത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന കേന്ദ്ര ഏജൻസിയുടെ വാഗ്ദാനമാണ് സ്വപ്നയുടെ ശബ്ദരേഖയായി പുറത്ത് വന്നിരിക്കുന്നത്. ഒരു വാര്‍ത്താ പോര്‍ട്ടലാണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്. അതീവ ഗുരുതരമായ ഈ സംഭാഷണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

പുറത്ത് വന്ന സ്വപ്നയുടെ ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങൾ ഇതാണ് ….

(ശബ്ദരേഖ)

 

“അവർ ഒരു കാരണവശാലും ആറാം തിയതി മുതലുള്ള സ്റ്റേറ്റ് മെൻ്റ് വായിക്കാൻ തന്നില്ല. ചുമ്മാ പെട്ടന്ന് പെട്ടന്ന് സ്ക്രോൾ ചെയ്തിട്ട് എന്റെ അടുത്ത് ഒപ്പിടാൻ പറഞ്ഞു. ഇന്ന് എൻ്റെ വക്കീല് പറഞ്ഞത് കോടതിയിൽ കൊടുത്തിരിക്കുന്ന സ്റ്റേറ്റ് മെൻറിൽ ഞാൻ ശിവശങ്കരൻ്റെ കൂടെ ഒക്ടോബറിൽ യു.എ.ഇ യിൽ പോയി സി.എമ്മിന് വേണ്ടി ഫിനാൻഷ്യൽ നെഗോസിയേഷൻ ചെയ്തിട്ടുണ്ടെന്നാണ്. എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത് മാപ്പുസാക്ഷിയാക്കാൻ .ഞാൻ ഒരിക്കലും അത് ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ ഇനി അവർ ചെലപ്പോ ജയിലിൽ വരും വീണ്ടും എന്നും പറഞ്ഞ് കൊണ്ട് ഒരു പാട് ഫോഴ്സ് ചെയ്തു”

സ്വപ്നയുടെ ഈ ശബ്ദരേഖ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇതു സംബന്ധമായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായാണ് സൂചന.

Top