സ്വപ്‌നയുടെ ശബ്ദരേഖയ്ക്ക് പിന്നില്‍ പൊലീസ്; കേന്ദ്ര ഏജന്‍സികള്‍

കൊച്ചി: സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയ്ക്ക് പിന്നില്‍ പൊലീസാണെന്ന് കേന്ദ്ര ഏജന്‍സികള്‍. സ്വപ്ന തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലാണെങ്കിലും കേരള പൊലീസാണ് സ്വപ്ന സുരേഷിന് കാവലായിട്ടുള്ളത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിത പൊലീസുകാരിലൊരാള്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിളിച്ച് സ്വപ്നയ്ക്ക് ഫോണ്‍ നല്‍കുകയായിരുന്നുവെന്നാണ് വിവരം.

ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ച ശേഷം ഉദ്യോഗസ്ഥന്‍ സ്വപ്നയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് അറിയുന്നത്. ആരാണ് ഈ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വപ്ന പറഞ്ഞിട്ടില്ല.

അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസും മറ്റു കേന്ദ്ര അന്വേഷണ ഏജന്‍സികളും. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് ഏജന്‍സികള്‍ പറയുന്നു.

Top