ഊബറിനും ഒലക്കും എതിരെ കേന്ദ്ര ഏജൻസികൾ

ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍  ഊബറിനും ഒലയ്ക്കും എതിരെ അന്വേഷണം ആരംഭിച്ചു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് മുന്‍നിര ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കും എതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഊബര്‍ 800 കോടി രൂപയും ഒല 300 കോടി രൂപയും അടയ്ക്കാനുണ്ടെന്നാണ് കേന്ദ്ര വകുപ്പിന്റെ കണക്ക്.

2015 മുതല്‍ 2017 വരെയുള്ള കാലത്തേതാണ് ഈ നികുതി. അതായത് ജിഎസ്ടി ആരംഭിക്കുന്നതിന് മുന്‍പ്. സേവന നികുതിയായാണ് ഇത് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ച കാര്യം ഇരു കമ്പനികളും സ്ഥിരീകരിച്ചിട്ടുണ്ട്.

Top