ദില്ലി ചലോ മാർച്ച് തടയാനുള്ള കേന്ദ്ര നടപടി;അവകാശലംഘനത്തിന് എതിരെ ഹർജി

കർഷക മാർച്ച് ഡൽഹിയിൽ പ്രവേശിക്കാനിരിക്കെ അതിർത്തികൾ അടച്ചുപൂട്ടുന്നതും ഇന്റർനെറ്റ് സേവനങ്ങൾ വിലക്കുന്നതിനെതിരേയും ഹർജി. സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും നടപടികൾ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലാണ് ഹർജി. ഉദയ് പ്രതാപ് സിങ് എന്ന വ്യക്തിയാണ് സർക്കാരുകളുടെ നടപടിയിൽ സ്റ്റേ ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഇത് ചൊവ്വാഴ്ച പരിഗണിക്കും.

കർഷകസംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് ദില്ലി ചലോ മാർച്ച്. പൗരന്മാർക്ക് ഭരണഘടനാപരമായുള്ള അവകാശമാണ് ഒത്തുചേരാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ളതെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ വീണ്ടും രംഗത്തെത്തുന്നത്. നൂറ്റിയമ്പതോളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു പ്രക്ഷോഭം നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നുമാണു പ്രധാന ആവശ്യം.

Top