സൈബർ സുരക്ഷ ശക്തമാക്കാനുള്ള നയവുമായി കേന്ദ്രം

cyber-crime

ൽഹി ; സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നയം വരുന്നു. വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പുതടയുന്നതിനും ഓൺലൈൻ സാമ്പത്തികതട്ടിപ്പു തടയുന്നതിനും കഴിയുന്ന വ്യവസ്ഥകളോടെയാണ് പുതിയ സൈബർ സുരക്ഷാ നയം കേന്ദ്രസർക്കാർ ഒരുക്കുന്നത്. നിലവിലുള്ള സൈബർ സുരക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളായിരിക്കും പുതിയ നയത്തിൽ മുന്നോട്ടുവെക്കുക.

2013-ലെ സൈബർ നയത്തിന്റെ പരിഷ്കരിച്ച രൂപമാണ് കഴിഞ്ഞ ഒരു വർഷമായി അണിയറയിലുള്ളതെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. നാഷണൽ സൈബർ സെക്യൂരിറ്റി കോ-ഓർഡിനേറ്റേഴ്സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡൽ ഏജൻസി. അവർ വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം ശേഖരിച്ചു. നയത്തിന് അന്തിമരൂപം നൽകാനായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയവുമായി ചർച്ച നടന്നുവരികയാണ്. ഡിസംബറോടെ നയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Top