ഡൽഹി : ജമ്മു കശ്മീരിലെ വ്യവസായിക വികസനത്തിനായി പദ്ധതി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 28,400 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. കേന്ദ്ര വ്യവസായ വ്യാപാര പ്രോത്സാഹന വകുപ്പ് തയാറാക്കിയ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗം അംഗീകാരം നല്കി.
ജമ്മു കശ്മീരിലെ വ്യവസായ വികസനത്തിനായി രൂപം നല്കിയ കേന്ദ്ര പദ്ധതിയുടെ മുഖ്യ ലക്ഷ്യം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 26 വര്‍ഷം നീണ്ടു നില്ക്കുന്ന പദ്ധതിയിലൂടെ മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്