ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാന്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഇത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കത്ത് നല്‍കി. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഐ.ഐ.ടി., ഐ.ഐ.എം., കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

Top