സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് പി കെ കൃഷ്ണദാസ്

കൊച്ചി: കൊവിഡ് പ്രതിരോധം പൂര്‍ണമായി പാളിയതിനാല്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കും.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്ന ഐഎന്‍എല്‍ സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണം. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുക്കമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ബിജെപി.

സംസ്ഥാനത്ത് വാക്സിന്‍ വിതരണം നടക്കുന്നത് സിപിഐഎം നല്‍കുന്ന പട്ടിക പ്രകാരമാണ്. വാക്സിനേഷനെ രാഷ്ട്രീയവത്കരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

 

Top