നാലുചക്ര ബിഎസ്-6 വാഹനങ്ങളില്‍ പച്ചനിറത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ നാലുചക്ര ബിഎസ്-6 വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകളില്‍ ഒരു സെന്റിമീറ്റര്‍ വീതിയില്‍ പച്ചനിറത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന നിര്‍ദേശം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. എല്ലാത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം ഈ മാസം അഞ്ചിന് പുറപ്പെടുവിച്ചിരുന്നു.

വാഹനങ്ങളില്‍ നിന്നുള്ള പുക സംബന്ധിച്ച് കര്‍ശനവും വ്യക്തവുമായ ചട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് രാജ്യത്ത് ബിഎസ്-6 നടപ്പാക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതലാണ് നിലവില്‍ വന്നത്. വാഹങ്ങളില്‍ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആഗോളതലത്തില്‍ പിന്തുടരുന്ന ഏകകങ്ങളോട് ചേര്‍ന്ന് പോകുന്ന രീതിയിലാണ് ബിഎസ്-6നു രൂപം നല്‍കിയിട്ടുള്ളത്. ഈ ചട്ടങ്ങള്‍ പാലിക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള ഇത്തരം പ്രത്യേക ക്രമീകരണങ്ങള്‍ മറ്റു രാജ്യങ്ങളിലും ഉപയോഗിക്കാറുണ്ട്.

Top