കോവിഡ് ചികിത്സാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ജിഎസ്ടി ഒഴിവാക്കണം; പ്രിയങ്ക

ന്യഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എല്ലാ ജീവന്‍ രക്ഷാമരുന്നുകളുടെയും കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മഹാമാരി കാലത്ത് ഇതിലൊക്കെ നികുതി ഈടാക്കുന്നത് ക്രൂരതയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ആംബുലന്‍സ്, ആശുപത്രി കിടക്ക, വെന്റിലേറ്റര്‍, ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിന്‍ തുടങ്ങിയവയ്ക്ക് വേണ്ടി ജനങ്ങള്‍ ക്ലേശിക്കുന്ന ഈ കൊവിഡ് കാലത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ക്കും ജിഎസ്ടി ഈടാക്കുന്നത് ക്രൂരതയാണെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. ഇത്തരം സാധനങ്ങളുടെയും അവയ്ക്ക് ഈടാക്കുന്ന ജിഎസ്ടി നിരക്കിന്റെയും പട്ടികയും പ്രിയങ്ക ഒപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Top