12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ക്ക് നിരോധനമില്ല

ഡൽഹി: ചൈനീസ് കമ്പനികളുടെ വിലകുറഞ്ഞ ഫോണുകളെ രാജ്യത്തിന് പുറത്താക്കാൻ സർക്കാരിന് പ്ലാനില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. ഓപ്പോ, വിവോ, ഷാവോമി ഉൾപ്പെടെയുള്ള കമ്പനികൾക്കാണ് വാർത്ത ആശ്വസമാകുന്നത്. 12000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നിരോധിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത് .കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാനും കമ്പനികളോട് രാജ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.ജിയോ, ലാവ, മൈക്രോമാക്‌സ് തുടങ്ങിയ ഹോംഗ്രൗൺ ബ്രാൻഡുകളുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി 12,000 രൂപയിൽ താഴെയുള്ള ചൈനീസ് സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന ഇന്ത്യയിൽ നിരോധിക്കാൻ പദ്ധതിയിടുന്നതായി ചില മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ അവകാശവാദങ്ങൾ നിഷേധിച്ചിരിക്കുകയാണ് ഇപ്പോൾ. രസകരമായ വസ്തുത എന്തെന്നാൽ 12000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികളാണ് നിലവിൽ ഇന്ത്യയിൽ ആധിപത്യം പുലർത്തുന്നത്.

Top