പുതിയ കര്‍ഷകനിയമം ഒന്നോ രണ്ടോ വര്‍ഷം നടപ്പാക്കാമെന്ന് കേന്ദ്രം

തിരുവനന്തപുരം: കര്‍ഷക നിയമത്തിനെതിരായ സമരത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കി പരിഷ്‌കരിച്ച കര്‍ഷകനിയമം അടുത്ത ഒന്നോ രണ്ടോ വര്‍ഷം നടപ്പാക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. പുതിയ നിയമം കര്‍ഷകര്‍ക്ക് തിരിച്ചടിയാണെങ്കില്‍ നിയമം മാറ്റാമെന്നും കേന്ദ്രം നിലപാടെടുത്തിട്ടുണ്ട്.

അതേസമയം സമരം ശക്തമാക്കണമെന്ന ആവശ്യം കര്‍ഷസംഘടനകളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന കര്‍ഷക സംഘടനയോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ തുടരുന്ന സമരം അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് തള്ളിക്കയറണമെന്ന് ഒരു വിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Top