ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ ഇറക്കുമതി തീരുവ കുറക്കാമെന്ന് കേന്ദ്രം

tesla

മുംബൈ: ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉയര്‍ന്ന ഇറക്കുമതി തീരുവയെ കുറിച്ച് വിമര്‍ശിച്ച ഇലോണ്‍ മസ്‌കിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. കമ്പനി ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കണമെന്നാണ് നിബന്ധന മുന്നോട്ട് വെച്ചാണ് ടെസ്‌ല കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.

ഇക്കണോമിക് ടൈംസാണ് കേന്ദ്രസര്‍ക്കാരിലെ ഉന്നതന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആഡംബര കാറുകളായി പരിഗണിക്കാതെ, ഇലക്ട്രിക് കാറുകളായി ടെസ്!ലയെ പരിഗണിക്കണമെന്നും ഇറക്കുമതി തീരുവ കുറക്കണമെന്നും നേരത്തെ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ തന്നെ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം നിരവധി ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്നായിരുന്നു ഇലക്ട്രിക് കാറുകള്‍ക്ക് മുകളിലെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചത്.

Top