കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേളയില്‍ ഉടന്‍ മാറ്റം വരുത്തേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ ഉടന്‍ മാറ്റം വരുത്തേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഇടവേളകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്ന കാര്യത്തില്‍ ഭാവിയില്‍ അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ സൂചിപ്പിച്ചു.

ഇന്ത്യയില്‍, രണ്ട് കോവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാല് മുതല്‍ ആറ് ആഴ്ച വരെയായിരുന്നു, പിന്നീട് ആറ് മുതല്‍ എട്ട് ആഴ്ച വരെയാക്കി വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 12-16 ആഴ്ചയാണ്. ഒരു ദിവസം 1.25 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അടുത്ത മാസം 20-22 കോടി ഡോസുകള്‍ ലഭ്യമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളിലെ ഇടവേള 12-16 ആഴ്ച വരെ നീട്ടാന്‍ മേയ് പതിമൂന്നിനാണ് കേന്ദ്രസര്‍ക്കാന്‍ അംഗീകാരം നല്‍കിയത്. ഇടവേള വര്‍ദ്ധിപ്പിച്ചത് സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് അന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞത്.

 

Top