കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലെത്തിയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ സി.1.2 എന്ന വൈറസ് ഇതുവരെ ഇന്ത്യയില്‍ ആര്‍ക്കും പിടിപെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മറ്റ് കൊവിഡ് വൈറസുകളേക്കാള്‍ അതിവേഗത്തില്‍ പകരുന്നവയാണ് കൊവിഡിന്റെ പുതിയ വകഭേദമെന്ന് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. നിലവില്‍ കൊവിഡിന് നല്‍കുന്ന വാക്‌സിനുകളൊന്നും ഈ വകഭേദത്തിനെതിരെ ഫലപ്രദമാകുകയുമില്ല.

ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ മേയില്‍ ആണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തുന്നത്. ചൈന, കോംഗോ, മൗറീഷ്യസ്, ബ്രിട്ടന്‍, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

Top