ഫൈന്‍ വര്‍ധിക്കുമ്പോള്‍ റോഡുകള്‍ നന്നാവും; പുതിയ മോട്ടോര്‍ വാഹന നിയമത്തെ അനുകൂലിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: പിഴ തുക വര്‍ധിപ്പിച്ച പുതിയ മോട്ടോര്‍ വാഹന നിയമത്തിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഫൈന്‍ വര്‍ധിക്കുമ്പോള്‍ റോഡുകള്‍ നന്നാവുമെന്നും പുതിയ മോട്ടോര്‍ വാഹന ഗതാഗത നിയമം നടപ്പിലാക്കിയതോടെ ഡല്‍ഹിയില്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നും കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പക്ഷെ പുതിയ നിയമത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അത് കുറയ്ക്കാനുള്ള അധികാരമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, കര്‍ണാടക, ഗോവ, യു.പി അടക്കമുള്ള സംസ്ഥാനങ്ങള്‍ പുതിയ നിയമത്തിനെതിരെ മുഖം തിരിച്ച് നില്‍ക്കുമ്പോഴാണ് പിന്തുണയുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയത്. ഹരിയാണ, ബിഹാര്‍ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കിയിട്ടുണ്ട്. കേരളവും നിയമം തല്‍ക്കാലം നടപ്പിലാക്കേണ്ട എന്ന നിലപാടിലാണ്.

Top