ചൈനയില്‍ നിന്നുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് അനുമതി നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

മുംബൈ: ചൈനയില്‍ നിന്ന് നേരിട്ടുള്ള എല്ലാ വിദേശ നിക്ഷേപങ്ങള്‍ക്കും അനുമതി നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇന്ത്യയിലെ നിക്ഷേപം വഴി അന്തിമ നേട്ടം ലഭിക്കുന്ന സ്ഥാപനമോ വ്യക്തിയോ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളതാണെങ്കില്‍ പ്രത്യേകാനുമതി വേണമെന്ന നിര്‍ദേശമാണ് കേന്ദ്രം കൊണ്ടുവരുന്നത്.

പുതിയ നിര്‍ദേശം നടപ്പായാല്‍ ചൈനയില്‍ നിന്ന് നേരിട്ടോ മറ്റു രാജ്യങ്ങള്‍ വഴിയോ നിക്ഷേപം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടിവരും

നേരത്തേ, ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളിലുള്ള നിക്ഷേപത്തിന് കമ്പനി നിയമപ്രകാരമുള്ള പത്തു ശതമാനം പരിധിയോ, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള 25 ശതമാനം പരിധിയോ നിശ്ചയിച്ച് പ്രത്യേക അനുമതി വേണമെന്ന മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്രം ആലോചിച്ചിരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശത്തില്‍ കുറഞ്ഞ പരിധിയൊന്നും പരാമര്‍ശിക്കുന്നില്ലെന്നാണ് വിവരം.

Top