ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അതിതീവ്ര കോവിഡ് വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും കൊവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപത്രവും സമര്‍പ്പിക്കണം. ജനുവരി 8 നും 30 നും ഇടയില്‍ ബ്രിട്ടണില്‍ നിന്ന് വരുന്ന യാത്രക്കാര്‍ 72 മണിക്കൂര്‍ മുന്‍പ് www.newdelhiairport.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയണം.

യാത്രക്കാരുടെ കൈയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആര്‍ടി – പിസിആര്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. വിമാനത്താവളങ്ങള്‍ക്ക് സമീപം ക്വാറന്റീന്‍ സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top