ശാന്തകുമാർ കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം

ൽഹി : കാര്‍ഷിക നിയമങ്ങളില്‍ രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെ ശാന്തകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. കര്‍ഷകര്‍ സമരം ആരംഭിച്ച സാഹചര്യത്തില്‍ നടപടികളുടെ വേഗം കുറഞ്ഞിട്ടുണ്ടെങ്കിലും ശാന്തകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നടപടികള്‍ അണിയറയില്‍ തുടരുകയാണ്. താങ്ങുവിലക്കു മുകളില്‍ ബോണസ് പ്രഖ്യാപിച്ചു സംഭരിക്കുന്ന സംസ്ഥാനങ്ങളുടെ നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നതാണ് ശാന്തകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ട്.

താങ്ങുവിലക്കു മുകളില്‍ ബോണസ് പ്രഖ്യാപിച്ചു സംഭരിക്കുന്ന സംസ്ഥാനങ്ങളുടെ നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സംസ്ഥാനങ്ങള്‍ നല്‍കുന്ന ഇത്തരം ബോണസുകള്‍ സ്വകാര്യ ഏജന്‍സികളെ മാര്‍ക്കറ്റില്‍ നിന്ന് പുറത്താക്കി സര്‍ക്കാരിന് മേല്‍ വലിയ ബാധ്യത വരും വര്‍ഷങ്ങളില്‍ ഉണ്ടാക്കും എന്നാണ് സമിതിയുടെ നിഗമനം. ശാന്തകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം ആരംഭിക്കുകയും ചെയ്തിരുന്നു.

Top