സ്റ്റേഡിയങ്ങളില്‍ 50 ശതമാനം കാണികളെ അനുവദിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: കായിക മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ 50 ശതമാനം കാണികളെ അനുവദിക്കാനൊരുങ്ങി കേന്ദ്രം. കായിക മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് 50 ശതമാനം കാണികളെ അനുവദിക്കാനുള്ള നീക്കം. പ്രവേശന കവാടങ്ങളിലും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന സ്ഥലത്തുമൊക്കെ ആളുകള്‍ കൂട്ടം കൂടുന്നുണ്ടോ എന്നറിയാന്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും അതാത് തദ്ദേശ ഭരണകേന്ദ്രങ്ങളില്‍ നിന്ന് സംഘാടകര്‍ ഇതിന് അനുമതി വാങ്ങണം. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരിയിലാണ്. ടെസ്റ്റ് പരമ്പരയോടെ ആരംഭിക്കുന്ന പര്യടനത്തില്‍ ടി-20, ഏകദിന പരമ്പരകളും ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 28ന് പര്യടനം അവസാനിക്കും.

Top