മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രം

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ സംവരണം നടപ്പാക്കി. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നല്‍കുന്നതാണ് നടപടി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമാണ് ലഭിക്കുക. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്കാണ് സംവരണം നല്‍കുന്നത്.

ചരിത്രപരമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് വിശേഷിപ്പിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ രണ്ട് വിഭാഗങ്ങളിലുമായി 5500ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണത്തിന്റെ ഗുണഫലം ലഭിക്കും. വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്കാണ് സംവരണത്തിന്റെ ആനുകൂല്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

Top