പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ നിയമതടസ്സമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ദില്ലി: പെഗാസസ് പോലുള്ള സോഫ്റ്റ്‌വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാന്‍ നിയമതടസമില്ലെന്ന് കേന്ദ്രം. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുമ്പാകെ എല്ലാം വിശദീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്.

ദേശീയ സുരക്ഷയിലോ പ്രതിരോധ കാര്യങ്ങളിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് സുപ്രീം കോടതിയും നിലപാടടെുത്തു. ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കില്ലെന്ന് പറഞ്ഞ കോടതി ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത ചിലചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ എന്താണ് തടസ്സമെന്ന് തിരിച്ച് ചോദിച്ചു.

കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു, കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് നിലപാടെടുത്തു. എല്ലാ ഹര്‍ജികളും ഫയലില്‍ സ്വീകരിച്ച കോടതി കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

 

Top