ഇന്ത്യയിൽ കുട്ടികൾക്ക് ഇപ്പോൾ കോവിഡ് വാക്സിൻ നൽകേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

ൽഹി: നിലവിലെ രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അനുസരിച്ച് കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സ്ഥിതിയനുസരിച്ച് ലഭ്യമായ തെളിവുകളനുസരിച്ച് കുട്ടികൾക്ക് വാക്സിനേഷൻ നൽകേണ്ടതിന്റെ ആവശ്യമില്ല, നീതി ആയോഗ് അംഗം ഡോ. എം. കെ പോൾ പറഞ്ഞു.

ബ്രിട്ടനിലെ കോവിഡ് വൈറസിന്റെ വകഭേദവുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകുന്നതിനായുള്ള പരിശീനം ഇതിനോടകം ഡൽഹിയിൽ തുടങ്ങിക്കഴിഞ്ഞു. 3500 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. വാക്സിൻ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങൾ ഡൽഹി സർക്കാർ നീക്കിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരോഗ്യ പ്രവർത്തകർക്കായി ഒരു മുഴുവൻ ദിവസ പരിശീലനവും നൽകുന്നുണ്ട്.

Top