മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തു നിന്ന് തൃണമൂലിലേക്ക് തിരികെ പോയതിന് പിന്നാലെ മുകുള്‍ റോയിയുടെ സെഡ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ നിലവില്‍ പിന്‍വലിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മുകുള്‍ റോയ് തനിക്ക് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ബിജെപി ടിക്കറ്റില്‍ കൃഷ്ണനനഗര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായ മുകുള്‍ റോയിയും മകനും തന്റെ മുന്‍ പാര്‍ട്ടിയായ തൃണമൂലിലേക്ക് തിരികെ പ്രവേശിച്ചത്.

 

Top