കൊവിഡ് വാക്‌സിന്റെ വാണിജ്യ കയറ്റുമതിക്ക് കേന്ദ്രം അനുമതി നല്‍കി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വാണിജ്യ കയറ്റുമതിക്കാണ് കേന്ദ്രാനുമതി ആയത്. ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്‌സിന്‍ ഉള്ള സാഹചര്യത്തിലാണ് തീരുമാനം.

വാണിജ്യ കയറ്റുമതി നടത്താവുന്ന വാക്‌സിന്റെ അളവ് ഓരോ മാസവും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും. വിവിധ രാജ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്റെ വിതരണം അടുത്തിടെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികള്‍ക്ക് വാക്‌സിന്‍ കയറ്റുമതിക്കും അനുമതി നല്‍കുന്നത്.

Top