രാജ്യത്തെ കോവിഡ് വാക്സിൻ വിതരണത്തിന് 900 കോടിയുടെ അനുമതിയുമായി കേന്ദ്രം

ൽഹി : ഇന്ത്യയിലെ കോവിഡ് വാക്സിന്‍ വികസനത്തിന് കേന്ദ്രം 900 കോടി രൂപ അനുവദിച്ചു. മിഷന്‍ കോവിഡ് സുരക്ഷ പാക്കേജില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ബയോടെക്നോളജി വകുപ്പിനാണ് തുക കൈമാറുക.

മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധനയും പൂർത്തിയായതിനാൽ ഇനി അടിയന്തരമായി പുറത്തിറക്കാനുള്ള സർക്കാർ അനുമതിക്കായാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യട്ട് കാത്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം അത് ലഭ്യമാക്കാനുള്ള അപേക്ഷ നൽകും. ഡിസംബർ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷയിലാണ്.

Top