ജോലിയില്‍ ഉഴപ്പുന്ന സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കരോട് വിരമിക്കാന്‍ ആവശ്യപ്പെടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം ബാധകമാണ്. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്പോള്‍ വിരമിക്കാന്‍ ആവശ്യപ്പെടാം എന്നാണ് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

മറ്റുള്ളവരോട് 55 വയസ് കഴിയുമ്പോഴും വിരമിക്കാന്‍ ആവശ്യപ്പെടും. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രായം നോക്കാതെ ഇത് ബാധകമാക്കാം. ജോലിയില്‍ ഉഴപ്പുന്നവരോട് വിരമിക്കാന്‍ പറയാം എന്നും മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്. സത്യസന്ധരല്ലാത്ത ഉദ്യോഗസ്ഥരോടും വിരമിക്കാന്‍ ആവശ്യപ്പെടാം. നിലവിലെ ചട്ടങ്ങള്‍ ക്രോഡീകരിച്ചാണ് ഉത്തരവെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ചട്ടപ്രകാരം നല്‍കും.

Top