ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു. 15 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 5000 കോടി സമാഹരിക്കാനാണ് നീക്കം. ബുധനാഴ്ചത്തെ വിപണിയിലെ ക്ലോസിങ് വില 1177.75 രൂപയാണെങ്കിലും 1001 രൂപ ഓഫര്‍ ഫോര്‍ സെയില്‍(ഒഎഫ്എസ്) വഴി വില്‍ക്കുന്ന ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില.

ഓഗസ്റ്റ് 27-28 തീയതികളില്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ പ്രത്യേക വിന്റോ വഴി ഒഎഫ്എസ് നടക്കും. കേന്ദ്രസര്‍ക്കാരിനാണ് എച്ച്എഎല്ലില്‍ 89.97 ശതമാനം ഓഹരികളും ഉള്ളത്. 2018 മാര്‍ച്ചിലെ കണക്കാണിത്. ഐഡിബിഐ കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ആന്റ് സെക്യുരിറ്റീസ്, എസ്ബിഐകാപ്, യെസ് സെക്യുരിറ്റീസ് എന്നിവരാണ് സെറ്റില്‍മെന്റ് ബ്രോക്കര്‍മാര്‍

Top