അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി ഹൈവേകളില്‍ ഹെലിപ്പാഡൊരുക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി ഹൈവേകളില്‍ ഹെലിപ്പാഡൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ഹെലികോപ്റ്റര്‍ രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള തീരുമാനം കേന്ദ്ര എവിയേഷന്‍ മന്ത്രി ജ്യോതിരാധിത്യ സിന്ധ്യയാണ് അറിയിച്ചത്. ഹെലികോപ്റ്റര്‍ എമര്‍ജന്‍സി സര്‍വീസ് (എച്ച്എംസി) വഴിയുള്ള സൗകര്യം മുംബൈ, ഡല്‍ഹി പോലെയുള്ള നഗരങ്ങളില്‍ ഒരുക്കാനും അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനുമാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലുള്ള 250 ഹെലികോപ്റ്ററുകളില്‍ 180 എണ്ണവും ഷെഡ്യൂള്‍ ചെയ്യപ്പെടാത്ത ഓപറേറ്റര്‍മാരാണ് നിയന്ത്രിക്കുന്നത്. ഒരു ജില്ലയില്‍ ഒരു ഹെലിപ്പാഡാണുള്ളത് മന്ത്രി സിന്ധ്യ വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ചു മുമ്പ് രാജ്യത്ത് പുതിയ ഹെലികോപ്റ്റര്‍ നയം മന്ത്രി കൊണ്ടുവന്നിരുന്നു. മുംബൈ പൂണെ, ബേഗംപേട്ട് ഷംസാബാദ്, അഹമ്മദാബാദ് ഗാന്ധിനഗര്‍ എന്നിവിടങ്ങളിലേത് പോലുള്ള ഹെലികോപ്റ്റര്‍ കോറിഡോര്‍ വികസിപ്പിക്കുന്നത് നയത്തിന്റെ ഭാഗമായിരുന്നു. 36 ഹെലിപോര്‍ട്ടുകളാണ് പ്രാദേശിക എയര്‍ കണക്ടിവിറ്റിയുടെ ഭാഗമായി ഒരുക്കുന്നത്. ഇവയില്‍ ആറെണ്ണം നിലവില്‍ വന്നിട്ടുണ്ട്.

Top