അഫ്ഗാന്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം വീഴ്ച വരുത്തി; സിപിഐഎം

തിരുവനന്തപുരം: അഫ്ഗാനിസ്ഥാന്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് സിപിഐഎം. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായി. ഇന്ത്യയുടെ പുതിയ സഖ്യകക്ഷിയായ അമേരിക്ക അഫ്ഗാന്‍ പിന്മാറ്റത്തെക്കുറിച്ച് എന്തെങ്കിലും വിവരം മുന്‍കൂട്ടി നല്‍കിയിരുന്നോ എന്നും സിപിഐഎം കുറ്റപ്പെടുത്തി.

അഫ്ഗാനില്‍ നിന്ന് സേനയെ പൂര്‍ണമായി പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ത്തന്നെ ജോ ബൈഡന്‍ പറഞ്ഞിരുന്നു. അധികാരമേറ്റ ശേഷം ബൈഡന്‍ സേനാപിന്മാറ്റം വേഗത്തിലാക്കി. സെപ്തംബര്‍ 11 വരെ സമയം നല്‍കിയെങ്കിലും 31ന് പിന്മാറ്റം പൂര്‍ത്തിയാക്കുമെന്നാണ് അമേരിക്കന്‍ പ്രഖ്യാപനം. ഇക്കാര്യം നേരത്തേ ഇന്ത്യയെ അറിയിച്ചിരുന്നോ എന്നും അഫ്ഗാനില്‍ നിന്ന് ബാക്കിയുള്ള ഇന്ത്യക്കാരെ കൂടി രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടോ എന്നും സിപിഐഎം പ്രസ്താവനയില്‍ ചോദിച്ചു.

Top