അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീട്ടി. കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ചയാണ് സെപ്റ്റംബര്‍ 30 വരെ വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31-നു അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.

അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡി.ജി.സി.എ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസുകള്‍ കുറയുന്ന മുറയ്ക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ ചില പാതകളില്‍ സര്‍വീസ് നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.

Top