വിവാദപ്രസംഗത്തില്‍ ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Sreedharan Pilla

ന്യൂഡല്‍ഹി : പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ ഭാ​ഗം കേ​ള്‍​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

Top