മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിര്‍ദേശം ആര്‍ബിഐ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നയപരമായ നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറായത്.

യോഗ്യമായ അക്കൗണ്ടുകള്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കണമെന്നും കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എന്‍പിഎ ആക്കരുതെന്നും ധനമന്ത്രാലയം ആര്‍ബിഐയോട് പറഞ്ഞു.

അടുത്ത ദിവസം സുപ്രിംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കാന്‍ തക്ക നിര്‍ദേശം തയാറാക്കാനാണ് ആവശ്യപ്പെട്ടത്. രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവിലെ മോറട്ടോറിയം ആറ് മാസം നല്‍കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ചിലായിരുന്നു ആദ്യ ഘട്ട മോറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് ജൂണില്‍ ഇത് ഓഗ്സ്റ്റ് മാസം വരെ നീട്ടിയെങ്കിലും മോറട്ടോറിയം ഓഗസ്റ്റ് 31 ന് അവസാനിച്ചു.

Top