ഇരയ്ക്ക് വേഗം നീതി ലഭ്യമാക്കണ നടപടി സ്വീകരിക്കണം; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 2014ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേഗതി വരുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. കുറ്റവാളികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനം മാറ്റണം എന്നാണ് ആവശ്യം. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് നടപടിക്രമങ്ങള്‍ മൂലം വൈകുന്നുവെന്ന വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഇരയ്ക്ക് പ്രാധാന്യം നല്കുന്ന നിര്‍ദേശങ്ങള്‍ വേണം എന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം. നിയമം ദുരുപയോഗം ചെയ്തു വധശിക്ഷയില്‍ ഇളവ് നേടുന്നത് തടയണമെന്നാണ് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്.

വധശിക്ഷ വിധിച്ച് കഴിഞ്ഞാല്‍ പുനപരിശോധന ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കുന്നതിനും സമയപരിധി ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതിന് സമയപരിധിയില്ല. മരണ വാറന്റ് വന്ന് 7 ദിവസത്തിനകം ദയാഹര്‍ജി നല്‍കണമെന്ന നിബന്ധന കൊണ്ട് വരണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നു.നിലവില്‍ ദയാഹര്‍ജി നല്‍കാന്‍ ഉള്ള സമയം 15 ദിവസം ആണ്.

Top