പേരിനെതിരെ വീണ്ടും പരാതി ; എസ് ദുര്‍ഗ’യുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

കൊച്ചി : സനല്‍ കുമാര്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി.

സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ ഉത്തരവ് സംവിധായകന് കൈമാറി.

പേരിനെതിരെ വീണ്ടും പരാതി കിട്ടിയതിനാലാണ് നടപടി. ഐഎഫ്എഫ്‌കെയുടെ പ്രദര്‍ശനത്തെ ഇത് ബാധിക്കും.

Top