വിജയ്‍ ചിത്രം ലിയോയുടെ സെൻസറിംഗ് പൂര്‍ത്തിയായി; ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്

ലിയോയാണ് തമിഴകത്തിന്റെ ചര്‍ച്ചകളില്‍ നിറയുന്നത്. ലിയോയ്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പൻ ഹിറ്റാണ് ലിയോയിലെ പ്രതീക്ഷ. ലിയോയുടെ സെൻസറിംഗ് പൂര്‍ത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

ലിയോയുടെ സെൻസര്‍ നടപടികള്‍ വൈകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആശങ്കളിലൊന്നും അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ് അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. യുഎ സര്‍ട്ടിഫിക്കേറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. ചോര നിറത്തിലുള്ള പോസ്റ്ററുകള്‍ പുറത്തുവിട്ടതിനാല്‍ ചിത്രം മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാകും എന്ന സംശയവും നീക്കി എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാനാകുന്നതാണ് എന്ന് സെൻസര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതില്‍ വിജയ് ആരാധകര്‍ ആവേശത്തിലാണ്.

വിജയ്‍യുടെ ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് ഗൗതം വാസുദേവ് മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഒരു ദളപതി സിനിമയാണ്. മനംകവരുന്നതാണ് ലിയോ. ലോകേഷ് കനകരാജിന്റേതാണ്, ലിയോയ്‍ക്കായി ചെയ്‍ത രഗംങ്ങള്‍ ഡബ്ബിംഗിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായി വന്നിട്ടുണ്ടെന്നും ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു. ലിയോയുടെ ഓഡിയോ ലോഞ്ച് കുറച്ച് വിവാദങ്ങളില്‍ പെട്ടിരുന്നു. ആള്‍ക്കാരുടെ സുരക്ഷപ്രശ്‍നം കണക്കിലെടുത്ത് ദളപതി വിജയ്‍യുടെ ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. എന്തായാലും പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ് ലിയോ.

ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നാണ്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. മാഫിയ തലവനായിട്ടാണ് നായകൻ വിജയ് ചിത്രത്തില്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

 

Top