വിജയ് ദേവെരകൊണ്ട ചിത്രം ലൈഗറിന്റെ സെൻസറിങ്ങ് പൂർത്തിയായി

വിജയ് ദേവെരകൊണ്ട നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘ലൈഗര്‍’‍. പുരി ജഗനാഥ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാവും ഒരുക്കിയത്. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുക. ചിത്രത്തില്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ‘ലൈഗര്‍’ എന്ന ചിത്രത്തിലെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

യുഎ സര്‍ട്ടിഫിക്കറ്റാണ് ‘ലൈഗര്‍’ എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുണ്ട്. ലാസ് വെഗാസിലെ ‘മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്’ ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തിന്റേതായി ഇതിനകം തന്നെ പുറത്തുവന്ന ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്. ‘ലൈഗര്‍’ എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ‘ലൈഗര്‍’ എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ചിത്രം ഓഗസ്റ്റ് 25ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

Top