പി.എസ്.സി നിയമനങ്ങള്‍; നിയമനാധികാരി എന്ന നിലയില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളേജ് സംഘര്‍ഷം, പി.എസ്.സി നിയമനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഗവര്‍ണറെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങളുണ്ട്. ഗവര്‍ണര്‍ എന്നുള്ള നിലയില്‍ മാത്രമല്ല, ചാന്‍സലര്‍ എന്നുള്ള നിലയിലും പി.എസ്.സിയുടെ നിയമനാധികാരി എന്ന നിലയിലും ഗവര്‍ണര്‍ ഈ കാര്യത്തില്‍ ഇടപെടണം.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെയോ ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെയോ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ് കിടക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Top