സംസ്ഥാനത്തെ സിമന്റ് വില വര്‍ദ്ധന; യോഗം വിളിച്ച് വ്യവസായ മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ സിമന്റിന്റെ ക്രമാതീതമായുള്ള വില വര്‍ദ്ധവ് പരിശോധിക്കാന്‍ സിമന്റ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി പി. രാജീവ്. സിമന്റിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്നത് നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായാണ് മന്ത്രി യോഗം വിളിച്ചത്. ജൂണ്‍ 01 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് യോഗം. ഇതിന്റെ തുടര്‍ച്ചയായി കമ്പനിയുടെ വില വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.

Top