സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടയില്‍ 60 മുതല്‍ 70 രൂപ വരെയാണ് കൂടി

മട്ടാഞ്ചേരി : സംസ്ഥാനത്ത് സിമന്റ് വിലയില്‍ വര്‍ധന. ഒരാഴ്ചയ്ക്കിടയില്‍ പ്രധാന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 70 രൂപ വരെയാണ് കൂടിയത്. പ്രധാന കമ്പനികളുടെ സിമന്റിന് രണ്ടാഴ്ച മുമ്പുവരെ ബാഗിന് 350 രൂപയായിരുന്നു വില. ഇപ്പോള്‍ അത് 400 മുതല്‍ 420 രൂപ വരെയായി. ഏതാണ്ട് 20 ശതമാനം വരെയുള്ള വര്‍ധനയാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. മഴ തുടങ്ങിയ ശേഷമാണ് കേരളത്തില്‍ വില കുത്തനെ ഉയര്‍ന്നത്. വന്‍കിട കമ്പനികളുടെ സിമന്റിനാണ് വില കൂടിയത്.

ജി.എസ്.ടി. നിലവില്‍ വരുമ്പോള്‍ സിമന്റ് വില കൂടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെയുണ്ടായില്ലെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വില കുറയുകയാണുണ്ടായത്.

Top