പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്; ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ കേന്ദ്രമന്ത്രിമാരും

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസെസ് ഉപയോഗിച്ചാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

ദ വയര്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ വെബ്‌സൈറ്റുകളാണ് ഫോണ്‍ ചോര്‍ത്തലിനെ സംബന്ധിച്ച കൂടുതല്‍ വിരങ്ങള്‍ പുറത്ത് വിട്ടത്. ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ കൂട്ടത്തില്‍ രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളുമുണ്ടെന്നാണ് സൂചന. സുപ്രിംകോടതി ജഡ്ജിയുടേയും നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം നാളെയുണ്ടാകും.

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളില്‍ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആള്‍ക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകള്‍ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിന്റെ ഏറ്റവും വലിയ പ്രത്യേകത.

Top