പരവതാനികളുടെ ശേഖരവുമായി സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനർ ഗൗരി ഖാൻ പാരീസിൽ

പാരീസ് : സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനറും, വ്യവസായിയുമായ ഗൗരി ഖാൻ ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായി പരവതാനികളുടെ ആദ്യ ശേഖരം പാരീസിൽ അവതരിപ്പിച്ചു.

ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാന്റെ ഭാര്യയാണ് ഗൗരി ഖാൻ.

2018 ജനുവരിയിൽ പാരീസിൽ ജയ്‌പൂർ പരവതാനികളുടെ ആദ്യ ശേഖരവും പ്രദർശിപ്പിക്കുമെന്ന് ട്വീറ്ററിലൂടെ ഗൗരി അറിയിച്ചു.

മൈസോൺ ആൻഡ് ഒബ്ജറ്റ് എന്ന പ്രൊഫഷണൽ വ്യാപാര മേളയിലാണ് ജയ്‌പൂർ പരവതാനികൾ അവതരിപ്പിക്കുന്നത്.

പരവതാനികൾ നിർമ്മിക്കുന്ന ഗ്രാമീണ സ്ത്രീ തൊഴിലാളികളോടൊപ്പം ഇരിക്കുന്ന ഫോട്ടോയും ഗൗരി പങ്ക് വെച്ചു.

ഷാരൂഖിനൊപ്പം പ്രൊഡക്ഷൻ ഹൗസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയിനിന്റെ സഹ ഉടമ കൂടിയാണ് ഗൗരി.

2012-ൽ ഗൗരി ഖാൻ സ്വന്തമായൊരു ഫർണിച്ചർ ഫെയർ അവതരിപ്പിച്ചിരുന്നു.

ഡിസൈൻ സെൽ എന്നു പേരിട്ടിരിക്കുന്ന ഇൻറീരിയർ സ്റ്റോറും ഗൗരി ആരംഭിച്ചിട്ടുണ്ട്.

Top