ഗെയിം പ്രേമിയായ മകന്റെ പത്താംപിറന്നാള്‍ ആഘോഷിച്ച് കരീഷ്മ; ശ്രദ്ധേയമായി കേക്ക്

ബോളിവുഡില്‍ ഒരുകാലത്ത് തിളങ്ങിയ നായികമാരിലൊരാളാണ് കരിഷ്മ കപൂര്‍. ഫിറ്റ്നസിന്റെയും ഡയറ്റിന്റെയും കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മക്കളുടെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാന്‍ താരം മറക്കാറില്ല. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നതും താരത്തിന്റെ മകന്റെ പിറന്നാള്‍ വിശേഷമാണ്.

മകന്‍ കിയാന്‍ രാജ് കപൂറിന്റെ പത്താം പിറന്നാളിനായി കരിഷ്മ വാങ്ങിയ കേക്ക് ആണ് ശ്രദ്ധേയമായിരിക്കുന്നത്. ഗെയിം പ്രേമിയായ മകന് സ്പെഷല്‍ കേക്കാണ് കരിഷ്മ സമ്മാനിച്ചത്. ചുവപ്പും നീലയും കറുപ്പും നിറത്തില്‍ ഗെയിമിങ് ഉപകരണത്തിന്റെ രൂപത്തിലാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്.

മാര്‍ച്ച് പതിമൂന്നിനാണ് കിയാന്‍ തന്റെ പത്താം പിറന്നാള്‍ ആഘോഷിച്ചത്. ഒരുദിവസത്തെ വ്യത്യാസത്തിലാണ് കിയാനും സഹോദരി സമെയ്രയും പിറന്നാള്‍ ആഘോഷിച്ചത്. മനോഹരമായ ചോക്ലേറ്റ് കേക്ക് ആയിരുന്നു സമെയ്രയ്ക്കായി ഒരുക്കിയിരുന്നത്.

Top