ധോണിയുടെ പിറന്നാളിന് ആശംസകള്‍ അറിയിക്കാന്‍ താരങ്ങളെത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍

റാഞ്ചി: 39ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് ആശംസ അറിയിക്കാന്‍ കൊവിഡിനെ വകവയ്ക്കാതെ താരങ്ങളെത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍. റാഞ്ചിയിലെ വീട്ടിലുള്ള ധോണിയെ നേരിട്ട് ആശംസ അറിയിക്കാന്‍ ഇന്ത്യന്‍ താരങ്ങളും സഹോദരങ്ങളുമായ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയുമെത്തി. ഹാര്‍ദിക്കിന്റെ ഭാര്യയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാന്‍കോവിച്ചും ഇവര്‍ക്കൊപ്പമുണ്ട്.

സ്വദേശമായ ബറോഡയില്‍നിന്ന് ധോണിയുടെ നാടായ റാഞ്ചിയിലേക്ക് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കിയാണ് ഇവര്‍ എത്തിയതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ ധോണിക്ക് ജന്മദിനാശംസ നേര്‍ന്നവരില്‍ സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഉള്‍പ്പെടെയുള്ളവരുണ്ട്.

Top