ചാനല്‍ അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുത് ; നിര്‍ദേശവുമായി ഫിലിം ചേംബര്‍

കൊച്ചി: ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍ നിര്‍ദേശം.

ഇത് സംബന്ധിച്ച് തിങ്കളാഴ്ച താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്ന് ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.

നിര്‍മാതാക്കള്‍, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍ എന്നിവരുടെ സംഘടനകളാണ് അമ്മയുമായി കൂടിക്കാഴ്ച നടത്തുക.

Top