മലയാളികളുടെ പ്രിയ കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളും

ന്ന് 33-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളികളുടെ പ്രിയ കുഞ്ഞിക്കയ്ക്ക് നിരവധിപേരാണ് ആശംസകളുമായി രംഗത്ത് വന്നത്. ചലച്ചിത്ര താരങ്ങളായ അനു സിതാര, സംയുക്ത മേനോന്‍, ഉണ്ണി മുകുന്ദന്‍, ആന്റണി പെപ്പ, പേളി മാണി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം തുടങ്ങി നിരവധി പേര്‍ താരത്തിന് ആശംസകളുമായി രംഗത്ത് വന്നു .

View this post on Instagram

#happybirthday Machane I love you ??? @dqsalmaan

A post shared by Soubin Shahir (@soubinshahir) on

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ഡിക്യൂ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ന്യൂജെന്‍ സിനിമാപ്രേമികളുടെ മനം കവര്‍ന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ദുല്‍ഖറിന്റെ കരിയറിലെ ഒരു വന്‍ ബ്രേക്ക് ആയിരുന്നു.

View this post on Instagram

Happy birthday kunjikka ?? Favourite actor ?

A post shared by Shane Nigam (@actor.shanenigam) on

ശേഷം പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി,എബിസിഡി, നീലാകാശം പച്ച കടല്‍ ചുവന്ന ഭുമി, ഒരു യണ്ടന്‍ പ്രേമകഥ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്റെ പ്രേഷകര്‍ക്കായി നല്‍കി. മാര്‍ട്ടിന്‍ പ്രക്കാട്ടില്‍ സംവിധാനം ചെയ്ത ചാര്‍ലി ‘യിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി 25 ലേറെ സിനിമകളിലാണ് ദുല്‍ഖര്‍ ഇതിനകം അഭിനയിച്ചിരിക്കുന്നത്.

വിഷ്ണു ബിബിന്‍ കൂട്ടുകെട്ടില്‍ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഒരു യണ്ടന്‍ പ്രേമകഥ ദുല്‍ഖറിന്റെ നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മലായാള സിനിമയായിരുന്നു. മികച്ച പ്രേഷക പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ഇപ്പോള്‍ താരം നിര്‍മ്മാണ രംഗത്തേയ്ക്കും ചുവട് വെച്ചിരിക്കുകയാണ്‌. നവാഗതനായ ഷംസു സെയ്ബയാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്.

Top