‘ആധുനിക സംഗീത സ്റ്റുഡിയോയുടെ’ അറുപത്തിയാറാം വാർഷികം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

സംഗീത സംബന്ധമായ ഓർമ്മ പുതുക്കലാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ.

ആദ്യത്തെ ‘ആധുനിക സംഗീത സ്റ്റുഡിയോയുടെ’ അറുപത്തിയാറാം വാർഷികം ആഘോഷിക്കുകയാണ് ഗൂഗിൾ.

ഇലക്ട്രോണിക് മ്യൂസിക് സ്റ്റുഡിയോയുടെ വർണാഭമായ ആനിമേഷൻ ആണ് ലോഗോയായി ഗൂഗിൾ നൽകിയിരിക്കുന്നത്.

ബെർലിൻ കേന്ദ്രീകൃത ചിത്രകാരനായ ഹെന്നിംഗ് വാഗെൻബ്ർത്ത് ആണ് ഇന്നത്തെ ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഒരു പുതിയ സംഗീത ലോകത്തിലേക്ക് വഴിതെളിച്ച ശബ്ദങ്ങൾ രൂപാന്തരപ്പെട്ടത് ഈ ഇലക്ട്രോണിക് മ്യൂസിക് സ്റ്റുഡിയോയിൽ നിന്നാണ്.

Studio-for-Electronic-Music

ഇലക്ട്രോണിക് സംഗീതത്തിന്റെ ഈ സ്റ്റുഡിയോ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ലോകമെമ്പാടുമുള്ള സംഗീതജ്ഞരെയും നിർമ്മാതാക്കളെയും ആകർഷിച്ച ഒന്നാണ്.

വെർണർ മേയർ എപ്പിർമർ, റോബർട്ട് ബേയർ, ഹെർബർട്ട് ഇമിർട്ട് എന്നിവരാണ് ആധുനിക സംഗീത സ്റ്റുഡിയോക്ക് ജൻമം നൽകിയത്.

പല തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദങ്ങൾ ഉണ്ടാക്കാനും, അവ കുട്ടിച്ചേർക്കാനും, എഡിറ്റ് ചെയ്യാനുമെല്ലാം ഈ സ്റ്റുഡിയോയെ അവർ സജ്ജമാക്കിയിരുന്നു.

Top