50-ാം ദിനം ആഘോഷിച്ച് ലൂസിഫറും ജനറലും അവരുടെ ജീവിതത്തിലെ സ്ത്രീകളും

പൃഥിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ പ്രദര്‍ശനത്തിന് എത്തിയിട്ട് കഴിഞ്ഞ ദിവസം 50 ദിനങ്ങള്‍ പിന്നിടുകയായിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം ലൂസിഫറിന്റെ 50ാം ദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്‌ സുപ്രിയ.

ലൂസിഫറും അദ്ദേഹത്തിന്റെ ജനറലും അവരുടെ ജീവിതത്തിലെ സ്ത്രീകളും എന്ന ക്യാപാഷനോടെയാണ് ഇവരുമൊത്തുള്ള ചിത്രങ്ങള്‍ സുപ്രിയ പങ്കുവച്ചത്. മോഹന്‍ലാലിന്റെ വീട്ടിലായിരുന്നു ആഘോഷപരിപാടികള്‍ നടന്നത്.

Top